കാനഡ : ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാലിഫാക്സ് ചാപ്റ്ററിന്റെ സമ്മർ ക്യാമ്പിന് ട്രൂറോയിലെ ഇവാഞ്ചലിൻ റിട്രീറ്റ് സെന്ററിൽ അനുഗ്രഹീത തുടക്കം.
പാസ്റ്റർ ചാർളി ജോസഫ് ഉത്ഘാടനം നിർവഹിച്ചു. നിബു അലക്സാണ്ടർ, മാഗ്ഗി ജെയിംസ്, പ്രിസില്ല ആൻ എന്നിവരുടെ നേതൃത്വത്തിൽ ഹെബ്രോൻ ക്വയർ ഗാന ശുശ്രുഷ നയിക്കുന്നു. ക്യാമ്പ് കോഡിനേറ്റർ ക്ലിന്റൺ കെ റെസിൻ ക്യാമ്പ് തീം അവതരിപ്പിച്ചു. സിസ്റ്റർ ജെസ്സി ജെയ്സൺ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ ക്യാമ്പ് സമാപിക്കും.
