ബാംഗ്ലൂർ : അതിശക്തമായ മഴയെ തുടർന്ന് ബംഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്കും സർക്കാരിനും മുന്നറിയിപ്പു നൽകി. പല ഇടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് ബംഗളൂരുവിൽ പെയ്തത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കെങ്കേരിയിലാണ്. 132 മില്ലിമീറ്റർ മഴയാണ് ഈ മേഖലയിൽ ലഭിച്ചത്.
