പത്തനംതിട്ടയില്‍ പെരുമഴ; ഡാമുകള്‍ നിറയുന്നു, അതീവജാഗ്രത
പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഒഴുകിപ്പോയി. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. 2018ൽ പെയ്തതിനു സമാനമായി ജില്ലയിൽ കനത്ത മഴ തുടരുന്നു. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു.അതിതീവ്ര മഴയെ തുടർന്ന് ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി
