സുഡാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 77 പേർ കൊല്ലപ്പെട്ടു
ഖാർത്തൂം:കനത്ത മഴയെത്തുടർന്ന് സുഡാനിലെ വെള്ളപ്പൊക്കത്തിൽ 77 പേര് മരിച്ചു. നിരവധിപേരെ കാണാതായി. 14,500 വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്. കാലാനുസൃതമായ മഴ രാജ്യത്ത് നാശം വിതച്ചിരിക്കുകയാണ്. മെയ് മാസത്തിൽ ആരംഭിച്ച മഴക്കാലം മുതൽ ഇതുവരെ മരിച്ചവരുടെ എണ്ണം 77 ആണെന്ന് സുഡാനിലെ നാഷണൽ കൗൺസിൽ ഫോർ സിവിൽ ഡിഫൻസ് വക്താവ് ബ്രിഗേഡിയർ ജനറൽ അബ്ദുൽ ജലീൽ അബ്ദുൽ റഹീം പറഞ്ഞു.
