Ultimate magazine theme for WordPress.

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്

പുതുവര്‍ഷപ്പുലരിയിലും ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കനത്തതിനെ തുടർന്ന് ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി. ഡൽഹിയിൽ 21 ട്രെയിനുകൾ വൈകി.ഉത്തരേന്ത്യയിലെ റോഡ് – വ്യോമ ഗതാഗതത്തെയും ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ശീത തരംഗം ഇന്ന് മുതൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Sharjah city AG