ഡൽഹി : ഉത്തരഭാരതത്തിലെ ക്രൈസ്തവസമൂഹങ്ങളുടെ മഹാസംഗമങ്ങളിൽ ഒന്നായ ഹാർവെസ്റ് മിഷൻ ഫെസ്റ്റിവൽ 10 വരെ ഡൽഹി ഗ്രെയ്റ്റർ നോയിഡയിലെ സഭാ ആസ്ഥാനത്ത് നടക്കും. ഹാർവെസ്‌റ്റ് മിഷൻ പ്രസിഡന്റ് റവ. ബാബു ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്താം തീയതി വെകിട്ട് നടക്കുന്ന ഗ്രാഡ്വേഷൻ സർവ്വീസിന് പ്രിൻസിപ്പാൾ ഡോ.ബിജു ജോൺ നേതൃത്വം നൽകും. റവ. സണ്ണി താഴാംപള്ളം, റവ. പ്രിൻസ് തോമസ്, ഡോ.ജോളി ജോസഫ്, ഡോ. ഓമന റസ്സൽ, റവ. ഷാജി യോഹന്നാന്‍, ഡോ. ജാബേഷ് ജോണ്‍ എന്നിവർ പ്രസംഗിക്കും.
ഉത്തരഭാരതത്തിലെ സുവിശേഷികരണത്തിനായി ദൈവം നൽകിയ ദർശനപ്രകാരമാണ് 1999ൽ സഹോദരങ്ങളായ പാസ്റ്റർ ബാബു ജോണും പാസ്റ്റർ ബിജു ജോണും ഹാർവെസ്റ് മിഷൻ മിനിസ്ട്രീസ് ആരംഭിച്ചത്. നൂറുകണക്കിന് യുവതീയുവാക്കളെ സുവിശേഷ രണാങ്കണത്തിലേക്ക് അയക്കുവാൻ HMCക്ക് കഴിഞ്ഞ രണ്ട് ദശാബ്ദത്തിലധികമായി കഴിഞ്ഞിട്ടുണ്ട്. ഭാരതത്തിലും വിവിധ ലോകരാജ്യങ്ങളിലും HMC ബിരുദധാരികൾ പ്രേഷിത പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. രാജ്യതലസ്ഥാനമായ ന്യൂഡെൽഹിയോട് ചേർന്നുകിടക്കുന്ന ഉത്തരപ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിലുള്ള വിശാലമായ HMC ക്യാമ്പസിൽ വെച്ചാണ് ഹാർവെസ്റ് ഫെസ്റ്റിവൽ 2024 നടക്കുന്നത്. HMC ഗായകസംഘം ആരാധനക്ക് നേതൃത്വം നൽകും.
രാവിലെ 9 മണിക്ക് വിവിധ സംസ്ഥാനങ്ങളിൽ സഭാപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദൈവദാസന്മാർക്കായി സെമിനാർ നടത്തപ്പെടും. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ സെമിനാറുകളും വൈകിട്ട് 6 മണിമുതൽ 9 മണിവരെ പൊതുയോഗങ്ങളും നടക്കും. ഞായറാഴ്ച്ച രാവിലെ 9 മണിക്ക് HMC യുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സഭാശുശ്രുഷകന്മാരും വിശ്വാസികളും ഒത്തുകൂടുന്ന സംയുക്ത സഭാ ആരാധനാ ആരംഭിക്കും. പാസ്റ്റർ ബിജു ജോൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അതിഥി ദൈവദാസന്മാർ വചനം പ്രഘോഷിക്കുകയും പാസ്റ്റർ ബാബു ജോൺ കർതൃമേശയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. 10-ാം തീയതി വൈകിട്ട് 4 മണിക്ക് ഹാർവെസ്റ് മിഷൻ കോളേജിന്റെ 23-ാമത് ബിരുദദാന ശ്രുശ്രുഷകൾ ആരംഭിക്കും . HMC പ്രിൻസിപ്പാൾ ഡോ. ബിജു ജോൺ ഈ ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകുകയും ഡയറക്ടർ റവ. ബാബു ജോൺ ബിരുദധാരികൾക്ക് സാക്ഷ്യപത്രവും നൽകുകയും ചെയ്യും .
രജിസ്ട്രാർ റവ. സിജു എബ്രഹാം, വൈസ് പ്രിൻസിപ്പാൾ റവ . ജോയ് ഇ . ആർ, അദ്ധ്യാപകൻ ബ്ലെസ്സൺ ജി. സാമുവേൽ എന്നിവർ ഈ ശ്രുശ്രുഷയിൽ വിവിധ രീതികളിൽ ഉത്തരവാദിത്തം വഹിക്കുന്നു. M. Div, B. Th., B.Min. & C.Th. കോഴ്‌സുകൾ പൂർത്തീകരിച്ച യുവതീയുവാക്കൾ ബിരുദം സ്വീകരിക്കും. ഏഷ്യ തീയോളോജിക്കൽ അസോസിയേഷൻ , അംഗീകൃത സ്ഥാപനമാണ് HMC. ഉന്നത വിദ്യാഭാസവും അനുഭവസമ്പത്തുമുള്ള അദ്ധ്യാപകർ ക്ലാസുകൾ നയിക്കുന്നു. പുതിയ അധ്യനവർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9811373357, 7008876096 & 9891223442 എന്നീ നമ്പറുകളിലും www.hmc.college വെബ്സൈറ്റിലും ബന്ധപ്പെടാവുന്നതാണ്. അതോടൊപ്പം HMC യുടെ സിൽവർ ജൂബിലീ ആഘോഷങ്ങളും ആരംഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : Mr. ബ്ലെസ്സൺ ജി. സാമുവേൽ(9891223442& 9818244968) Mr. സിജു എബ്രഹാം (7008876096)
