Ultimate magazine theme for WordPress.

വ്യോമാക്രമണം നിർത്തിയില്ലെങ്കിൽ ബന്ദികളെ പരസ്യമായി കൊല്ലുമെന്ന് ഹമാസ്

 

 

ടെൽഅവീവ്: ഗാസയിലെ വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരായി പരസ്യമായി വധിക്കുമെന്ന ഭീഷണിയുമായി ഹമാസ്. ബന്ദികളെ വധിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്നും വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്നും ഹമാസ് അറിയിച്ചു. അതേസമയം ഇസ്രായേൽ- ഹമാസ് സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ട്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു.

Sharjah city AG