Ultimate magazine theme for WordPress.

വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ​നി​ന്ന് പി​ന്മാ​റു​മെന്ന് ഹമാസ്

 

ഗാസ: ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ ഗാസ​യി​ലെ ആക്രമണം വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് മങ്ങൽ ഏൽപ്പിക്കുന്നു. സ്വ​ന്തം ജ​ന​ങ്ങ​ളെ കു​രു​തി​കൊ​ടു​ത്ത് ഒ​രു​വി​ധ ച​ർ​ച്ച​ക്കും ഒ​രു​ക്ക​മ​ല്ലെ​ന്ന് ഹ​മാ​സ് പ്ര​സ്താ​വി​ച്ചു. മ​ധ്യ​സ്ഥ ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഫ്രാ​ൻ​സി​ലെ​ത്തി പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഹ​മാ​സി​ന്റെ പ്ര​സ്താ​വ​ന. ഈ​ജി​പ്തി​ന്റെ​യും ഖ​ത്ത​റി​ന്റെ​യും മ​ധ്യ​സ്ഥ​ത​യി​ൽ ആ​ഴ്ച​ക​ളാ​യി വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Sharjah city AG