ഗാസ : തങ്ങൾ വെടിനിർത്തൽ കരാറിൽ തുടരാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് ഹമാസ്. എസ്സെഡിൻ അൽ-ഖസ്സാം ബ്രിഗേഡുകളുടെ വക്താവ് അബു ഒബൈദ ഒരു വീഡിയോ പ്രസ്താവനയിലൂടെയാണ് ഇപ്രകാരം പറഞ്ഞത്.
‘ശത്രുക്കൾ ഒളിച്ചോടാനും, നുണ പറയാനും, വഞ്ചിക്കാനുമുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും നമ്മുടെ ജനങ്ങളുടെ രക്തം കളയാതിരിക്കാൻ ഞങ്ങൾ കരാറിൽ ഉറച്ചുനിൽക്കാൻ ഇഷ്ടപ്പെട്ടു, ഇപ്പോഴും ഇഷ്ടപ്പെടുന്നു’ അബു ഒബൈദ പറഞ്ഞു. വെടിനിർത്തലിന്റെ ആദ്യ ഘട്ടം കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. ആദ്യ ഘട്ടം ഏപ്രിൽ പകുതി വരെ നീട്ടാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേൽ പറഞ്ഞിട്ടുണ്ടെങ്കിലും രണ്ടാം ഘട്ടം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകണമെന്ന് ഹമാസ് നിർബന്ധിച്ചു.
