Ultimate magazine theme for WordPress.

ഹൈവേക്കടിയിലെ ഹാലേലൂയ; വാക്കോയിലെ വിസ്മയ സഭയുടെ സ്ഥാപകർ വിരമിക്കുന്നു

വാക്കോ : ലോകമെമ്പാടുമുള്ള ക്രൈസ്തവ മിഷനറി പ്രവർത്തനങ്ങൾക്ക് വേറിട്ട മാതൃക നൽകിയ ടെക്സസിലെ ‘ചർച്ച് അണ്ടർ ദി ബ്രിഡ്ജ്’ സ്ഥാപകർ പടിയിറങ്ങുന്നു. മുപ്പത്തിമൂന്ന് വർഷം മുൻപ് പാലത്തിനടിയിലെ ഭവനരഹിതർക്കായി തുടങ്ങിയ ഈ സ്നേഹക്കൂട്ടായ്മയുടെ അമരത്തുനിന്നും ജിമ്മി ഡൊറെലും ഭാര്യ ജാനറ്റ് ഡൊറെലുമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഈ വർഷത്തെ ഈസ്റ്ററിന് ശേഷമുള്ള വാരത്തിൽ തങ്ങൾ ചുമതലകൾ ഒഴിയുമെന്ന് ജിമ്മി ഡൊറെൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
1992-ലാണ് വാക്കോയിലെ ഇന്റർസ്റ്റേറ്റ് 35 പാലത്തിനടിയിൽ കഴിയുന്ന ഭവനരഹിതർക്കായി ജിമ്മി പ്രഭാതഭക്ഷണവും ബൈബിൾ പഠനവും ആരംഭിച്ചത്. തെരുവിൽ കഴിയുന്നവർക്കായി തുടങ്ങിയ ഈ ചെറിയ കൂട്ടായ്മ പതുക്കെ വളർന്ന് ഇന്ന് ഇരുനൂറ്റമ്പതിലധികം അംഗങ്ങളുള്ള വലിയൊരു സഭയായി മാറി. സമ്പന്നരും ദരിദ്രരും കറുത്തവർഗ്ഗക്കാരും വെളുത്തവർഗ്ഗക്കാരും ഒരേപോലെ ഒത്തുചേരുന്ന ഈ പാലത്തിനടിയിലെ സഭ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Sharjah city AG

Comments are closed.