ഇടപ്പള്ളി ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും ഉപേക്ഷിക്കപെട്ട നിലയില്‍
കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങള്‍ കൊണ്ടു പോവുന്ന ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.ട്രോളി വൃത്തിയാക്കവെ ജീവനക്കാരാണ് ഇവ കണ്ടത്. തുണി സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പിസ്റ്റള്‍. ഒരു വൃദ്ധനാണ് തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ചതെന്നാണ് സൂചന.വൃദ്ധനെയും ഇയാള്‍ വന്ന കാറും തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ട്രോളിക്ക് സമീപം ഈ വൃദ്ധന്‍ നില്‍ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
