Ultimate magazine theme for WordPress.

വിശ്വാസമാണ് എന്റെ കരുത്ത്; വെളിപ്പെടുത്തലുമായി ഗ്രമി ജേതാവ് ഗ്വെൻ സ്റ്റെഫാനി

ലോസ് ഏഞ്ചൽസ്: പ്രശസ്ത റോക്ക് ബാൻഡ് ‘നോ ഡൗട്ട്’ സഹസ്ഥാപകയും ഗ്രാമി അവാർഡ് ജേതാവുമായ ഗ്വെൻ സ്റ്റെഫാനി തന്റെ ജീവിതത്തിലെ വിജയരഹസ്യം ക്രിസ്തീയ വിശ്വാസമാണെന്ന് വെളിപ്പെടുത്തി. പ്രമുഖ ബൈബിൾ പണ്ഡിതൻ ജെഫ് കാവിൻസുമായി ‘ഹാലോ’ ആപ്പിന് വേണ്ടി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ ആത്മീയ യാത്രയെക്കുറിച്ച് തുറന്നു സംസാരിച്ചത്. തന്റെ സംഗീത ജീവിതവും മാതൃത്വവും ദൈവവുമായുള്ള ബന്ധത്തിൽ അധിഷ്ഠിതമാണെന്നും പ്രാർത്ഥനയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ഗ്വെൻ വ്യക്തമാക്കി.

ഒരു ദൈവാലയത്തിനുള്ളിൽ വെച്ച് നടന്ന ഈ ഹൃദ്യമായ സംഭാഷണത്തിൽ തന്റെ കഴിവുകൾ ദൈവത്തിൽ നിന്നുള്ള ദാനമാണെന്ന് തിരിച്ചറിയാൻ വൈകിയതിനെക്കുറിച്ചും അവർ അനുസ്മരിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലാണ് തന്റെ സർഗ്ഗാത്മകത ദൈവത്തിന്റെ സൃഷ്ടിയാണെന്ന ബോധ്യം തനിക്ക് ശക്തമായതെന്ന് ഗ്വെൻ പറഞ്ഞു. തന്റെ കഴിവുകൾ ലോകവുമായി പങ്കുവെക്കാതിരിക്കുന്നത് ഒരു പാപമായാണ് താൻ ഇപ്പോൾ കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.