ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനേയും രണ്ടു പിഞ്ചു മക്കളേയും അവരുടെ വാഹനത്തിന ചുട്ടെരിച്ച കേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിനെ സംസ്ഥാന സർക്കാർ വിട്ടയച്ചു. ഈ കേസിലെ മുഖ്യപ്രതി ദാരാ സിംഗിൻ്റെ സഹായിയായിരുന്നു മഹേന്ദ്ര.
തടവുകാലത്ത് നല്ല സ്വഭാവം പുലർത്തിയിരുന്നു എന്ന ന്യായം പറഞ്ഞാണ് അമ്പതുകാരനായ മഹേന്ദ്രയെ വിട്ടയച്ചത്. ഒന്നാം പ്രതി ദാരാ സിംഗ് ജയിലിൽ തുടരുകയാണ്. ഒഡിഷയിലെ ബിജെപി മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി മുൻപ് എംഎൽഎ ആയിരുന്ന കാലത്ത് ദാരാസിങ്ങിന്റെ മോചനത്തിനായി പ്രതിഷേധം സംഘടിപ്പിച്ച വ്യക്തിയാണ്.
1999 ജനുവരി 21നാണ് രാജ്യത്തെ ലജ്ജിപ്പിച്ച നിഷ്ഠുര കൊലപാതകം ദാരാ സിംഗും മഹേന്ദ്രയും മറ്റ് ചിലരും ചേർന്നു നടത്തിയത്. താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നും ഇരുപത്തിയഞ്ച് വർഷം മുമ്പ് കോടതിയിൽ ഉന്നയിച്ച അതേ വാദം തന്നെയാണ് മോചനത്തിന് ശേഷവും മഹേന്ദ്ര തുടരുന്നത്.
മാലയണിച്ചാണ് ജയിലധികൃതർ ഇയാളെ യാത്രയാക്കിയത്.
