നിലമ്പൂർ: ക്രിസ്ത്യൻ ലൈവ് മീഡിയയുടെ കരുളായി തയ്യൽപരിശീലന കേന്ദ്രത്തിൽ വിജയകരമായി പഠനം പൂർത്തിയാക്കിയവരുടെ ഗ്രാജുവേഷൻ നടന്നു.
കരുളായി അസംബ്ളിസ് ഓഫ് ഗോഡ് പാസ്റ്റർ ടി. ഒ. സാബു അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായേൽ മൂത്തേടം സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാങ്കര എ ജി പാസ്റ്റർ കെ കെ മാത്യൂ മുഖ്യസന്ദേശം നൽകി.
കരുളായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുരേഷ് മാസ്റ്റർ, കരുളായി എ ജി ചർച്ച് സെക്രട്ടറി ജോൺസൻ, സഭാംഗം എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. രാജി ജോർജ് നന്ദി രേഖപ്പെടുത്തി.

Comments are closed.