തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. വനംമന്ത്രി വൈസ് ചെയര്‍മാനാകും. സമിതി രൂപീകരിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തിന്റെ മലയോര മേഖലയില്‍ വന്യജീവി ശല്യവും വന്യജീവികളുടെ ആക്രമണവും രൂക്ഷമായി മാറിയതായി മന്ത്രിസഭായോഗം വിലയിരുത്തി.
എന്നാല്‍ മലയോര പ്രദേശത്തെ ജനങ്ങളുടെ ആശങ്ക നിലനില്‍ക്കുമ്പോഴും നിലവിലെ നിയമപ്രകാരം വന്യജീവി വിഷയത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും പരിമിതികളുണ്ടെന്നാണ് യോഗം വിലയിരുത്തിയത്.
