Ultimate magazine theme for WordPress.

കേരളത്തിലെ ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ കണക്കെടുപ്പ് ; ക്രൈസ്തവർക്കെതിരെയുള്ള വൻ ഗൂഢാലോചന

 

 

കേരളത്തിലെ ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ കണക്കെടുക്കാനുള്ള സർക്കാർ നീക്കം ക്രൈസ്തവർക്കെതിരെയുള്ള വൻ ഗൂഢാലോചനയെന്ന് സീറോ മലബാർസഭാ അത്മായ ഫോറം. കേരളത്തിലെ ക്രിസ്ത്യൻ ദൈവാലയങ്ങളുടെ കണക്കെടുക്കാനുള്ള നീക്കത്തിനുപിന്നിൽ ക്രൈസ്തവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണുള്ളത്. ചില തീവ്രസംഘങ്ങളുടെ താല്പര്യമാണ് സർക്കാർ നടപ്പാക്കുന്നത്. ക്രൈസ്തവ ആരാധനാലയങ്ങളുടെ കണക്കെടുക്കുന്നത് അംഗീകരിക്കാനാവില്ല. അനാവശ്യമായ നടപടിയാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റേത്. മതമൗലികവാദ സംഘടനകളുടെ സമ്മർദ്ദമാണ് സർക്കാർ കണക്കെടുപ്പിനു കാരണം.

കേരള സർക്കാരിന്റെ, കർഷകരോടും ക്രൈസ്തവന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള അവഗണനയാൽ വിറങ്ങലിച്ചും തളർന്നും നിൽക്കുന്ന മനുഷ്യരുടെമേൽ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ ചില അധികാരകേന്ദ്രങ്ങൾ നടത്തുന്ന ശ്രമമാണ് ക്രൈസ്തവ ആരാധനാലയങ്ങളുടെ കണക്കെടുക്കാനുള്ള സർക്കാർനീക്കം. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ കണക്കെടുക്കാൻ സർക്കാരിന് ധൈര്യമുണ്ടോ? ക്രൈസ്തവസമുദായത്തെമാത്രം എന്തുകൊണ്ട് ലക്ഷ്യമിടുന്നു എന്ന് സർക്കാർ വ്യക്തമാക്കണം. ഈ പരിഷ്ക്കാരം
കേരളജനതയെയും ക്രൈസ്തവ വിശ്വാസികളയും ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കൂ.

Sharjah city AG