യുകെ : ‘ഫലസ്തീൻ ആക്ഷൻ ‘എന്ന സംഘടനയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. ഗ്രൂപ്പിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരോധനത്തിലൂടെ സംഘടനയെ ഇല്ലാതാക്കാൻ ശ്രമിച്ച സർക്കാർ നീക്കം തിരിച്ചടിച്ചുവെന്ന് സംഘടനയുടെ സഹസ്ഥാപകൻ പ്രതികരിച്ചു.
കഴിഞ്ഞ ജൂണിലാണ് ബ്രിട്ടീഷ് സർക്കാർഫലസ്തീൻ ആക്ഷനെ നിരോധിച്ചത്. ഈ നടപടി ഐസിസ്,അൽ-ഖ്വയ്ദ തുടങ്ങിയ അപകടകാരികളായ തീവ്രവാദ സംഘടനകൾക്ക് തുല്യമായി ഒരു പ്രതിഷേധ ഗ്രൂപ്പിനെ കാണുന്നതിന് തുല്യമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഐറിഷ് എഴുത്തുകാരി സാലി റൂണി മുതൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വരെ സർക്കാരിന്റെ ഈ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടിയാണ് ഇതെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയുടെ പുതിയ വിധി സംഘടനയ്ക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ നിരോധനം രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തിന് ഈ വിധി കൂടുതൽ കരുത്ത് നൽകുന്നു.

Comments are closed.