Ultimate magazine theme for WordPress.

സ്കൂളുകൾക്കു ഞായറാഴ്ച ഒക്ടോബർ 2 പ്രവൃത്തിദിനമാക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ച വിദ്യാർഥികളും അധ്യാപക രും സ്കൂളുകളിലെത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഓരോ ക്ലാസിലും ഒക്ടോബർ രണ്ടിനു ബോധവത്കരണ ക്ലാസ് നടത്താനാണു നിർദേശം. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളുകളിലെത്തി ഈ ക്ലാസുകളിൽ പങ്കെടുക്കണമെന്നു നിർദേശമുണ്ട്. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ സ്കൂളുകളിലെത്തി.
സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളിലെ എൽപി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ മുഴുവൻ സ്കൂളുകളിലും ബോധവത്കരണ ക്ലാസുകൾ നടത്തേണ്ടതുണ്ട്. ഒന്നര മണിക്കൂറിൽ കുറയാത്ത ക്ലാസുകളാണ് ഓരോ സ്കൂളിലും നടത്തേണ്ടത്. അതതു ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലാസ് നയിക്കണം. ഇതിനായി ബ്ലോക്ക് റിസോഴ്സ് സെന്റർ തലത്തിൽ അധ്യാപകർക്ക് പരിശീലനം നൽകിക്കഴി ഞ്ഞു. ഇന്നലെ രണ്ടു ഘട്ടങ്ങളിലായാണ് അർധദിന പരിശീലനം നൽകിയത്.

Sharjah city AG