ഗവൺമെൻറ് ഉത്തരവ് ധിക്കരിച്ചു : നിക്കരാഗ്വ വിടാൻ നിർബന്ധിതനായി ക്ലാരെഷ്യൻ മിഷനറി
മനാഗ്വ:നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നിയമങ്ങളിൽ പെട്ട് വലയുന്ന ക്രൈസ്തവർക്ക് നേരെ വീണ്ടും അതിക്രമം . കഴിഞ്ഞ ഈസ്റ്റർ വാരത്തിൽ പരമ്പരാഗത പൊതു ഘോഷയാത്ര സംഘടിപ്പിച്ചുവെന്ന കാരണം ഉന്നയിച്ച് പനാമയിലെ ക്ലാരെഷ്യൻ മിഷനറിയായ നാല്‍പ്പത്തിയൊന്‍പതുകാരനും, മരിയ ഓക്സിലിയഡോര ഇടവക വികാരിയുമായ ഫാ. ഡോണാസിനോ അലർക്കോൺനെ നാടുകടത്തി ഭരണകൂടം. ഒർട്ടെഗ ഭരണകൂടം അവകാശപ്പെടുന്നത് ഫാ. അലർക്കോൺ ഈസ്റ്റർ വാരത്തിൽ രാജ്യത്തെ എല്ലാ സഭകളിലും ആരാധനാ യോഗങ്ങളും പരമ്പരാഗത പൊതു ഘോഷയാത്രകളും കർശനമായി നിരോധിച്ചിരുന്നു എന്ന ഉത്തരവ് ലംഘിച്ചതിനാണ് മിഷനറിയെ പുറത്താക്കിയത് എന്നാണ്. കൂടാതെ ഫാ. ഡൊണാസിയാനോ തന്റെ പ്രസംഗങ്ങളിൽ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയും , തനിക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, എന്നാൽ സുവിശേഷം നീതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഞാൻ നീതിയെക്കുറിച്ച് സംസാരിക്കും എന്ന് സന്ദേശം അധികാരികളെ ചൊടിപ്പിക്കുന്നതായിരുന്നു .ഫാ. ഡൊണാസിയാനോ ഇപ്പോൾ ഹോണ്ടുറാസിലെ സാൻ പെഡ്രോ സുലയിൽ സുരക്ഷിതമായ സ്ഥലത്താണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
