Ultimate magazine theme for WordPress.

പാകിസ്ഥാനിൽ ക്രിസ്തുമസ് ആഘോഷങ്ങളിൽ സർക്കാർ ഔദ്യോഗികമായി പങ്കുചേർന്നു

ഇസ്ലാമാബാദ്: മതതീവ്രവാദത്തിന്റെ പിടിയിൽ നിന്ന് മോചിതമാകുന്നതിന്റെ സൂചന നൽകിക്കൊണ്ട് പാകിസ്ഥാനിൽ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നത് സർക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തത്തോടെ. രാജ്യം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് സർക്കാർ ഇത്ര വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ സ്പോൺസർ ചെയ്യുന്നത്.

ക്രൈസ്തവർ പാകിസ്ഥാന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നൽകുന്ന സേവനങ്ങളെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രശംസിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭയമില്ലാതെ ആരാധന നടത്താൻ അവകാശമുണ്ടെന്ന് പ്രസിഡന്റ് ആസിഫ് അലി സർദാരിയും വ്യക്തമാക്കി. പഞ്ചാബ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ക്രൈസ്തവർക്കായി പ്രത്യേക ക്ഷേമ പദ്ധതികളും ഇന്റർഫെയ്ത്ത് ചടങ്ങുകളും സംഘടിപ്പിച്ചു. പതിവ് ഭീഷണികൾക്ക് വിപരീതമായി ഇത്തവണ പൊതുനിരത്തുകളിൽ ക്രിസ്തുമസ് റാലികളും ആഘോഷങ്ങളും സജീവമായിരുന്നു.

Sharjah city AG

Comments are closed.