Ultimate magazine theme for WordPress.

ഗോൾഡൻ ജൂബിലി കൺവെൻഷന്റെ ഭാഗമായി സുവിശേഷ വാഹന റാലി

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി കൺവെൻഷന്റെ ഭാഗമായി “രക്ഷയുടെ സന്തോഷം” എന്ന സന്ദേശം വിളംബരം ചെയ്തുകൊണ്ട് സുവിശേഷ വാഹന റാലി ചങ്ങനാശ്ശേരി പാലത്തറ ബൈപാസിൽ നിന്ന് ചിങ്ങവനം ബെദെസ്ഥാ നഗറിലേക്ക് നടത്തി. സഭയുടെ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി. എം. കുരുവിള റാലി ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ്, സ്റ്റേറ്റ് വൈസ് പ്രസിഡന്റും മിഷൻ ഡയറക്ടറുമായ പാസ്റ്റർ എബ്രഹാം തോമസ്, സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പോൾ രാജ് എന്നിവർ സന്ദേശങ്ങൾ നൽകി. റാലിക്ക് ചെങ്കൽ ചൂളയിൽ നിന്നുള്ള സഹോദരന്മാരുടെ ഗംഭീരമായ ബാൻഡ് മേളം പ്രത്യേക ആകർഷണമായി.

സഭയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളും സെന്ററുകളും നൽകിയ അകമഴിഞ്ഞ പിന്തുണയും സഹകരണവും റാലിയുടെ വിജയത്തിന് കാരണമായി.
ഉച്ചയ്ക്ക് 12.30ന് ചിങ്ങവനം ബെദെസ്ഥാ നഗറിൽ റാലി സമാപിച്ചു. പാസ്റ്റർ ലിജോ ജോസഫ് തടീയൂർ നന്ദി അറിയിച്ചു. പാസ്റ്റർ എബ്രഹാം തോമസിന്റെ ആശീർവാദത്തോടെ റാലി സമാപിച്ചു.

Sharjah city AG

Comments are closed.