ആനന്ദപ്പള്ളി: ആനന്ദപ്പള്ളി അസംബ്ളിസ് ഓഫ് ഗോഡ് സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 23 വെള്ളി മുതൽ 25 ഞായർ വരെ സഭാ ഹാളിൽ സുവിശേഷ യോഗം നടക്കും. അടൂർ സെക്ഷൻ പ്രെസ്ബിറ്റർ റവ. ജോസ് ടി. ജോർജ്ജ് ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 6:30 മുതൽ ഒമ്പത് വരെ നടക്കുന്ന യോഗങ്ങളിൽ റവ. ഡോ. രാജൻ ജോർജ്ജ്, റവ. സാറാ ജോർജ്ജ് കോവൂർ, ഡോ. അച്ചൻകുഞ്ഞ് ജോർജ്ജ്, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. ബിനോയ് പാറപ്പള്ളിൽ മാത്യു എന്നിവർ പ്രസംഗിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലസൻ ജോൺ നേതൃത്വം നൽകും.

Comments are closed.