സുവിശേഷ യോഗവും സംഗീത വിരുന്നും
പാമ്പാടി:മെലിത്ത ഗോസ്പൽ മിഷൻ ഒരുക്കുന്ന 12- മത് സുവിശേഷ യോഗവും സംഗീത വിരുന്നും
2023 ഫെബ്രുവരി 9 മുതൽ 12 വരെ പാമ്പാടി മുളന്താനം മൈതാനം ,(ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം )നടക്കും . പാസ്റ്റർമാരായ സുനിൽ ജോൺ മാമൂട് , ഫെയ്ത് ബ്ലെസ്സൻ പള്ളിപ്പാട് , റെജി ശാസ്താംകോട്ട , അനീഷ് തോമസ് റാന്നി , എന്നിവർ വചന ശുശ്രുഷ നിർവഹിക്കും . മെലിത്ത ഗോസ്പൽ വോയിസ് പാമ്പാടി സംഗീത ശുശ്രുഷയ്ക്കു നേതൃത്വം നൽകും .