Ultimate magazine theme for WordPress.

പൊങ്ങന്താനത്ത് സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പൊങ്ങന്താനം: പി. വൈ. പി. എ കോട്ടയം സൗത്ത് സെന്ററിന്റെയും ഐ. പി. സി എലീം പൊങ്ങന്താനം സഭയുടെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 16,-,18 വരെ പൊങ്ങന്താനം തൊമ്മിക്കവല ജംഗ്ഷനിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉത്ഘാടനം ചെയ്യും.

പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) , പാസ്റ്റർ ബാബു ചെറിയാൻ (പിറവം) , പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) എന്നിവർ ദൈവ വചനം സംസാരിക്കും. ഇമ്മാനുവേൽ കെ. ബി,ബ്രദർ ടിബിൻ തങ്കച്ചൻ, ഷാരോൺ വർഗീസ്, ജീസൺ ജോർജ് എന്നിവർ ചേർന്ന് സംഗീത ശുശ്രൂഷക്ക്‌ നേതൃത്വം നൽകും. ഇവരോടൊപ്പം ചേർന്ന് പി. വൈ. പി. എ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജിബു മാത്യു, കെ. പി. ശ്രീകുമാർ, ഫെന്നി സാം ജോൺ,എൻ. കെ അച്ചൻകുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG