യൂ. എ. ഇ ഐ.പി.സി ഷാർജ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 24, 25 തീയതികളിൽ “ഗോസ്പൽ ഫെസ്റ്റ് 2023” വചനോത്സവം ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. യു എ ഇ റീജിയൻ പ്രസിസന്റ് റവ.ഡോ. വിൽസൺ ജോസഫ് ഗോസ്പൽ ഫെസ്റ്റ് ഉത്ഘാടനം നിർവഹിക്കും. അനുഗൃഹീത പ്രാസംഗികൻ പാസ്റ്റർ ഷിബു തോമസ് വചന സന്ദേശം നൽകും. ഗോസ്പൽ സെന്റർ ക്വയർ ടീം ഗാനശുശ്രൂഷ നിർവഹിക്കും. സഭാ സീനിയർ പാസ്റ്റർ സൈമൻ ചാക്കോയും ബ്രദർ എബ്രഹാം തോമസും നേതൃത്വം നൽകും.
