പത്തനാപുരം : ചെങ്കിലാത്ത് ബഥേൽ ഏ ജി യുടെ ആഭിമുഖ്യത്തിൽ സുവിശേഷമഹായോഗവും സംഗീത വിരുന്നും നടക്കും. ഏപ്രിൽ ഒന്നു മുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ ചെങ്കിലാത്ത് ഏ ജി സഭയുടെ ഗ്രൗണ്ടിൽ വെച്ചാണ് സമ്മേളനം. ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെയാണ് യോഗം നടക്കുന്നത്. പത്തനാപുരം സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ വൈ തോമസ് സമ്മേളനം ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ സാം ജോസഫ് കുമരകം, ടിനു ജോർജ്ജ് കൊട്ടാരക്കര, കെ എ എബ്രഹാം എന്നിവർ മുഖ്യ സന്ദേശം നൽകും. പത്തനാപുരം ശാലേം ഗോസ്പൽ വോയ്സ് ഗാനങ്ങൾ ആലപിക്കും. വിശദവിവരങ്ങൾക്ക് : പാസ്റ്റർ വി വൈ ജോസുകുട്ടി 9447257892, സെക്രട്ടറി ജോണി കുട്ടി 9188010429,
പബ്ലിസിറ്റി കൺവീനർ സിബു പത്തനാപുരം 9847756542 .
