കുന്നംകുളം: ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ,മാർച്ച് 30 ഞായർ വൈകീട്ട് 6 മണിക്ക് പാസ്റ്റർ: പി.പി. മാത്യു സംഗീത സായാഹ്നം ഗുഡ്ന്യൂസ് ഫെസ്റ്റിവൽ-2025 കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടും. ലോകേ ഞാനെൻ ഓട്ടം തികച്ചു, വന്ദനമേ യേശു രക്ഷകനൻ നായകനേ, മൽപ്രിയനെ ഇദ്ധരയിൽ നിന്നു നിൻ,എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവായ പാസ്റ്റർ. പി.പി. മാത്യുവിൻ്റെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കും.
പാസ്റ്റർ:സാം വർഗ്ഗീസ്(ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യും. പാസ്റ്റർ. സജിമോൻ ഫിലിപ്പ്, വാളകം മുഖ്യസദ്ദേശം നൽകും. പാസ്റ്റർ.ഇ.ജി ജോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ. സാജൻ. സി. ജേക്കബ് ,ഇവാ: റോയ്സൺ ഐ ചീരൻ, പാസ്റ്റർ. സുരേഷ് എടക്കളത്തുർ തുടങ്ങിയവർ ഗാനാവതരണം നടത്തും. ഇവാ: ജെയ്സൺ ജോബിൻ്റെയും സിസ്റ്റർ കെസിയ ജെയിംസിൻ്റെയും നേതൃത്യത്തിലുള്ള ഫേവറേറ്റ് ഗോസ്പൽ മെലഡി,തൃശൂർ ഗാന ശിശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ: അനിൽ തിമോത്തി( ജനറൽ സെക്രട്ടറി), പാസ്റ്റർ. റ്റി.പി ജോസ്, പ്രയർ കൺവീനർ, പാസ്റ്റർ.മനോജ്, ക്വയർ കൺവീനർ, പാസ്റ്റർ: ജോണി.പി.ജെ(സെക്രട്ടറി), എന്നിവർ നേതൃത്വം നൽകും.
