Ultimate magazine theme for WordPress.

ദൈവമക്കൾ വിളിയും തെരെഞ്ഞെടുപ്പും ഉറപ്പാക്കി മുന്നേറണം: പാ. പി സി ചെറിയാൻ

നാലര വർഷങ്ങൾക്ക് ശേഷം റിയാദിൽ നടന്നത് പെന്തകോസ്ത് സഭകളുടെ സംയുക്ത ആരാധന

റിയാദ്: ദൈവമക്കൾ തങ്ങളുടെ വിളിയും തെരെഞ്ഞെടുപ്പും ഉറപ്പാക്കി ജീവിതത്തിൽ മുന്നേറണമെന്ന് പാ. പി സി ചെറിയാൻ പ്രസ്താവിച്ചു. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റിയാദ് റിജിയന്റെ ആഭിമുഖ്യത്തിൽ റിയാദ് സുൽത്താന അൽ അസാല റിസോർട്ടിൽ ഇന്നലെ നടന്ന സംയുക്ത റിവൈവൽ വർഷിപ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

റീജിയൻ പ്രസിഡണ്ട് പാ. റെജി തലവടി അധ്യക്ഷത വഹിച്ച യോഗം പാ. ജെയിസൺ ഏബ്രഹാം പ്രാർത്ഥിച്ച് ആരംഭിച്ചു. ഐപിസി സെൻട്രൽ റീജിയൺ പ്രസിഡണ്ട് പാ. റെജി ഓതറ സങ്കിർത്തനത്തിൽ നിന്നും സന്ദേശം നൽകി. പാസ്റ്റർമാരായ സിബിച്ചൻ (ന്യു ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്) സി ടി വർഗിസ് (അസംബ്ളിസ് ഓഫ് ഗോഡ്) ബേബികുട്ടി (ഐപിസി) തുടങ്ങിയവർ ആശംസകളും ബിജുമോൻ മാത്യു (സീനിയർ പാസ്റ്റർ, ചർച്ച് ഓഫ് ഗോഡ്) നന്ദിയും അറിയിച്ചു.

പാ. റിജോ അലക്സാണ്ടറിന്റെ നേത്യത്വത്തിലുള്ള ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിച്ചു. റിയാദ് റീജിയണിലെ ദൈവദാസന്മാർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു.

” നാലര വർഷങ്ങൾക്ക് ശേഷമാണ് റിയാദിൽ ഇങ്ങനെയൊരു സംയുക്ത ആരാധന നടക്കുന്നത്. എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയ്ക്കും സഹകരണത്തിനും പ്രത്യേകംനന്ദി പറയുന്നു. ഇവിടുത്തെ പഴയകാല ആത്മിയ അനുഭവം തിരിച്ചു കിട്ടിയതുപോലെ തോന്നുന്നു” പാ. റെജി തലവടി ക്രിസ്ത്യൻ ലൈവിനോട് പറഞ്ഞു.

Sharjah city AG