ചൈനയിലെ ക്രിസ്ത്യാനികൾക്കായി ആഗോള പ്രാർത്ഥനാ സംരംഭം
ബീജിയിങ് : പീഡനമനുഭവിക്കുന്ന ചൈനയിലെ സഭകൾക്കും വിശ്വാസികൾക്കുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കായി അന്താരാഷ്ട്രതലത്തിൽ ആഗോള ഓൺലൈൻ ഫോറം ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോട് അഭ്യർത്ഥിച്ചു. മെയ് 22 മുതൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ചൈനയ്‌ക്കായി ഒരാഴ്ച പ്രാർത്ഥനകൾ നടത്തണമെന്ന് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസസിന്റെ (എഫ്എബിസി) പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥന മാനിച്ചാണ് ഗ്ലോബൽ പ്രയർ ഫോർ ചൈന ഈ അഭ്യർത്ഥന നടത്തിയത്. ഫ്രാൻസിസ് മാർപാപ്പയും ചൈനയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
