ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി
കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിനെതിരായി നടന്നു വരുന്ന പീഢനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരായി ശബ്ദിക്കുന്ന ഒരു പൊതുവേദി രൂപീകരിച്ച് യു.എസ്. ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സംഘടന. കാലിഫോര്‍ണിയയിലെ സാന്താഅനാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലിജിയസ് ഫ്രീഡവുമായി സഹകരിച്ചുകൊണ്ട് ഓപ്പണ്‍ സോഴ്സ് ഡേറ്റാബേസ് പുറത്തിറക്കി.
ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് വയലന്റ് ഇന്‍സിഡന്റ്സ് ഡേറ്റാബേസ് (വിഐഡി) എന്ന പ്ളാറ്റ്ഫോമാണ് രൂപീകരിച്ചത്. ഇത് ലോകത്തെ ആദ്യത്തെയും സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള മതസ്വാതന്ത്ര്യ ഡേറ്റാബേസാണ്.ആര്‍ക്കും അക്സസ് ചെയ്യാവുന്ന ഡാറ്റാബേസ്, കൊലപാതകങ്ങള്‍, അറസ്റ്റുകള്‍, തട്ടിക്കൊണ്ടുപോകലുകള്‍, നിര്‍ബന്ധിത വിവാഹങ്ങള്‍ എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം തരം അക്രമങ്ങളെ ട്രാക്ക് ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് രാജ്യം, മതം, കുറ്റവാളികള്‍ എന്നീ പ്രകാരം തിരയാനാകും.
