Ultimate magazine theme for WordPress.

പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ ഫെബ്രുവരി 9 വ്യാഴാഴ്ച മുതൽ

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 വ്യാഴം മുതൽ 12 ഞായറാഴ്ച വരെ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ബോയിസ് ഹോസ്റ്റൽ ഗ്രൗണ്ടിൽ വച്ച് നടക്കും വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കൺവൻഷനിൽ ഡോക്ടർ അലക്സാണ്ടർ ഫിലിപ്പ് (ഡയറക്ടർ NIEA) ഉൽഘാടനം ചെയ്യും ഡോ ജെയിസൺ തോമസ് , റ്റി വൈ ജോൺസൺ, പാസ്റ്റർ കെജെ തോമസ്, പാസ്റ്റർ ജോയി പാറക്കൽ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും സ്പിരിച്യുൽ ട്രംപറ്റ് കോട്ടയം ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും ഫെബ്രുവരി 10ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ശുശ്രൂഷക മീറ്റിങ്ങും ഫെബ്രുവരി 11 ന് ശനിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ ന്യൂ ഇന്ത്യ വുമൺസ് ഫെലോഷിപ്പ് മീറ്റിങ്ങ് ഡോ ജെസ്സി ജെയിംസൺ പ്രസംഗിക്കും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് & സൺഡേസ്കൂൾ സമ്മേളനം നടക്കും പാസ്റ്റർ അനിൽ ഇലന്തൂർ പ്രസംഗിക്കും 12 ന് ഞായറാഴ്ച രാവിലെ 8:30 മുതൽ പൊതുസഭയോഗവും കർത്തൃമേശയോട് കൂടെ യോഗം സമാപിക്കും

Leave A Reply

Your email address will not be published.