ഇന്ത്യാ ഗോസ്പൽ ചർച്ചിന്റെ ജനറൽ കൺവൻഷൻ ഇന്ന് മുതൽ
കടുത്തുരുത്തി: ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷൻ, ഇന്ന് മുതൽ സിലോൺ ജംഗ്ഷനിലുള്ള എബനേസർ കൺവൻഷൻ നഗറിൽ നടക്കും. 6,7,8 ഈ തിയതികളിൽ പകൽ യോഗങ്ങളും സംയുക്ത സഭായോഗവും ഉണ്ടായിരിക്കും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, കെ.ജെ. മാത്യു-പുനലൂർ, സണ്ണി കുര്യൻ-വാളകം, ജെയിംസ് വർഗ്ഗീസ്-എറണാകുളം തുടങ്ങിയവർ വചന ശുശ്രുഷ നിർവഹിക്കും. ലേഡീസ് മീറ്റിംഗിൽ സിസ്റ്റർ സാലി മോനായിയും മിഷൻ മീറ്റിംഗിൽ പാസ്റ്റർ ബിനോയി കുര്യാക്കോസും മിഷൻ ലീഡേഴ്സും സംസാരിക്കുന്നു.
