ഗാസ : ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ്. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേൽ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായിപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഹമാസിനോടുള്ള പ്രതികാരമായി ഗാസയെ സമ്പൂര്‍ണ ഉപരോധത്തിലാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചിരുന്നു.
വിവിധ സേനാവിഭാഗങ്ങളില്‍പെട്ട മൂന്ന് ലക്ഷം സൈനികരെ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ഇസ്രായേൽ സൈനിക വക്താവ് ജൊനാഥന്‍ കോര്‍നികസ് എക്‌സില്‍ പറഞ്ഞു. ഇസ്രയേലികളെ കൊലപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ തകര്‍ക്കുമെന്നും സൈനിക വക്താവ് പറഞ്ഞു.
