കയ്റോ : ഇസ്രയേൽ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി അമേരിക്ക, ഖത്തർ, ഈജിപ്ത് മധ്യസ്ഥതയിലുള്ള ശ്രമങ്ങൾ ഊർജിതമാക്കി. കയ്റോ ചർച്ചകളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കരാർ ഒപ്പുവയ്ക്കാൻ സാധ്യതയേറി.
ഇസ്രയേൽ ചില ഉപാധികൾ കൂടി മുന്നോട്ടുവച്ചത് ഹമാസ് തള്ളിയതായും റിപ്പോർട്ടുണ്ട്. യുദ്ധാനന്തരവും ഏതുസമയവും ഗാസയിൽ പ്രവേശിക്കാനുള്ള സൈനികാധികാരം വേണമെന്നാണ് ഇസ്രയേൽ നിലപാട്. ഇതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 38 പലസ്‌തീൻകാർ കൊല്ലപ്പെട്ടു.
