Ultimate magazine theme for WordPress.

ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടുത്തം ; നാല് മരണം

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ പൂനെ-മുംബൈ എക്‌സ്പ്രസ് വേയില്‍ ലോണാവാലയ്ക്ക് സമീപം ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് വന്‍ ദുരന്തം. അപകടത്തില്‍ നാല് പേര്‍ വെന്തുമരിച്ചെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ടാങ്കര്‍ ലോറിയിലെ യാത്രക്കാരാണ് മരിച്ചതെന്നും വലിയ തിരക്കേറിയ പാതയിലാണ് തീപിടിത്തമുണ്ടായതെന്നുമാണ് പ്രാഥമിക വിവരം. എണ്ണ ടാങ്കറില്‍ ഇന്ധനം പരന്നൊഴുകി വലിയ തീപിടിത്തം ഉണ്ടായിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Sharjah city AG

Comments are closed.