Ultimate magazine theme for WordPress.

ഇന്ധനവില വർധന; ആഴ്ചയിൽ 3 ദിവസം ‘വർക്ക് ഫ്രം ഹോം’ നിർദ്ദേശിച്ച് ഐ.ഇ.എ

പാരിസ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിർദ്ദേശിച്ച് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി രംഗത്തെത്തി. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പത്തിന കർമ്മപദ്ധതിയാണ് ഏജൻസി രാജ്യങ്ങൾക്കായി മുന്നോട്ടുവെച്ചിരിക്കുന്നത്.

ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത്തരത്തിൽ ജോലി ചെയ്യുന്നത് ഇന്ധന ലാഭത്തിന് വലിയ തോതിൽ സഹായിക്കും. കൂടാതെ, വലിയ നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഒറ്റ-ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം കൊണ്ടുവരാനും നിർദ്ദേശമുണ്ട്.

Sharjah city AG

Comments are closed.