ന്യൂഡൽഹി : വീടുകൾക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയായ പ്രധാനമന്ത്രി സൂര്യാഘർ സൗജന്യ വൈദ്യുതി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പദ്ധതിയിലൂടെ രാജ്യത്തെ ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു കോടി കുടുംബങ്ങൾക്ക് എല്ലാ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന ‘പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി’ കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
