കടൂണ: നൈജീരിയയിലെ കടൂണയിൽ മൂന്ന് പള്ളികൾ ആക്രമിച്ച സായുധ സംഘം 167 ക്രിസ്ത്യൻ വിശ്വാസികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ സിഎസ്ഡബ്ല്യു. ജനുവരി 18 ഞായറാഴ്ച ആരാധനയ്ക്കിടെ നടന്ന ഈ കൂട്ട തട്ടിക്കൊണ്ടുപോകലിന്റെ ഗൗരവം കുറച്ചുകാണിക്കാനും വാർത്തകൾ മറച്ചുവെക്കാനും അധികൃതർ ശ്രമിക്കുന്നതായി സംഘടന ആരോപിച്ചു.
ഫുലാനി മിലിഷ്യ നടത്തിയ ഈ ആക്രമണം നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള തുടർച്ചയായ പീഡനങ്ങളുടെ ഭാഗമാണെന്ന് സിഎസ്ഡബ്ല്യു പ്രസിഡന്റ് മെർവിൻ തോമസ് പറഞ്ഞു. സൈന്യം പ്രദേശം വളയുകയും മാധ്യമങ്ങളെ വിലക്കുകയും ചെയ്തത് വിവരങ്ങൾ പുറത്തുവരുന്നത് തടയാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തടവിലാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം നൈജീരിയൻ ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

Comments are closed.