സിറിയ : സിറിയയിലെ അക്രമങ്ങൾക്കെതിരെ ക്രൈസ്തവർ സമാധാന നിർമ്മാതാക്കളാവുകയാണെന്ന് ഫ്രാൻസിസ്കൻ വൈദികർ. ബാഷർ അൽ അസദിന്റെ ഭരണകൂടത്തിൻ്റെ പതനത്തിനുശേഷം സിറിയയിൽ കടുത്ത അനിശ്ചിതത്വം അനുഭവപ്പെട്ടുവരുന്ന സാഹചര്യത്തിൽ ക്രൈസ്തവർ സമാധാന നിർമ്മാതാക്കൾ എന്ന നിലയിലുള്ള തങ്ങളുടെ ദൗത്യം ശക്തിപ്പെടുത്തുകയാണെന്ന് രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന രണ്ട് ഫ്രാൻസിസ്കൻ സന്യാസവൈദികർ പറയുന്നു.
2024 ഡിസംബറിൽ സിറിയൻ ഗവൺമെൻ്റിൻ്റെ പതനം സ്വയമേ ഒരു നല്ല സാഹചര്യത്തെ അർഥമാക്കുന്നില്ല എന്ന് അലപ്പോയിലെ ലാറ്റിൻ ഇടവക വികാരിയായ ഫാ. ബഹ്‌ജത്ത് കാരക്കാച്ച് പറഞ്ഞു. “നമ്മൾ വളരെ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പഴയ ഉറപ്പുകൾ ഇനി നിലവിലില്ല. ഭാവി എന്തായിരിക്കുമെന്ന് നമുക്കറിയില്ല. ആളുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് പ്രത്യാശയുടെ സന്ദേശം എത്തിക്കുകയും വേണം – രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് ഫാ. കാരക്കാച്ച് കൂട്ടിച്ചേർത്തു
