Ultimate magazine theme for WordPress.

ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിൽ ലത്തീൻ കുർബാനയുമായി ഫാ. ജാവിയർ

സാൻ ഫ്രാൻസിസ്കോ : സാൻ ഫ്രാൻസിസ്കോയിലെ പ്രശസ്തമായ പ്ലാൻഡ് പാരന്റ്ഹുഡ് ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ ലത്തീൻ കുർബാന അർപ്പിച്ച് അർജന്റീനിയൻ വൈദികൻ ഫാ. ജാവിയർ ഒലിവേര റവാസി. അൻപതോളം വിശ്വാസികൾ പങ്കെടുത്ത ഈ ബലിയർപ്പണം ഗർഭഛിദ്രം എന്ന പാപത്തിന് പരിഹാരമായും സഭയുടെ പ്രോ-ലൈഫ് നിലപാടുകൾക്കുള്ള സാക്ഷ്യവുമായാണ് സംഘടിപ്പിച്ചത്.

കത്തോലിക്കർ തങ്ങളുടെ വിശ്വാസം പൊതുജീവിതത്തിൽ മറച്ചുവെക്കരുതെന്നും സഭയുടെ ബോധ്യങ്ങൾ ഭയമില്ലാതെ പരസ്യമായി പ്രഖ്യാപിക്കണമെന്നും ഫാ. ജാവിയർ പറഞ്ഞു. തുറസ്സായ സ്ഥലത്തെ ഈ ബലിയർപ്പണം കേവലം ഒരു പ്രാർത്ഥനയല്ല, മറിച്ച് ക്രിസ്തീയ ബോധ്യങ്ങളുടെ ശക്തമായ പ്രഖ്യാപനമാണെന്നും അദ്ദേഹം ഇഡബ്ല്യുടിഎൻ ന്യൂസിനോട് വ്യക്തമാക്കി. സാൻ ഫ്രാൻസിസ്കോ അതിരൂപത ആർച്ച് ബിഷപ്പ് സാൽവറ്റോർ കോർഡിലിയോണിന്റെ പൂർണ്ണ പിന്തുണയോടെയാണ് ഈ ആത്മീയ മുന്നേറ്റം നടന്നത്. നഗരത്തെ ഒരു വലിയ മിഷൻ പ്രദേശമായിട്ടാണ് താൻ കാണുന്നതെന്ന് ഫാ. ജാവിയർ വിവരിച്ചു.

Sharjah city AG

Comments are closed.