Ultimate magazine theme for WordPress.

തമിഴ്‌നാട്ടിൽ മോക്ഷം പ്രാപിക്കുമെന്ന വിശ്വാസത്താൽ വിഷം കഴിച്ചു നാലുപേർ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ മോക്ഷം പ്രാപിക്കുമെന്ന വിശ്വാസത്താൽ വിഷം കഴിച്ചു നാലുപേർ മരിച്ചു. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്.

3 പേർ കുടുംബാംഗങ്ങളാണ്. വെള്ളിയാഴ്ച്‌ച ഉച്ചയ്ക്ക് ലോഡ്‌ജിൽ മുറിയെടുത്ത ഇവരെ ഞായറാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട ഒരു വിഡിയോ ഇവരുടെ മൊബൈലിൽനിന്ന് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാൽ തിരുവണ്ണാമലയിൽ വീണ്ടുമെത്തിയെന്നാണു ഫോണിലെ വിഡിയോയിൽ പറയുന്നത്.

Sharjah city AG

Comments are closed.