Ultimate magazine theme for WordPress.

കസ്റ്റംസ് & സെൻട്രൽ എക്സെസ്സ് മുൻ സൂപ്രണ്ട് കെ.വി.ചാക്കോ നിര്യാതനായി

പെരുമ്പാവൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സഭാ അംഗം കെ.വി. ചാക്കോ (ബാബു -73) നിര്യാതനായി. സംസ്കാരം എപ്രിൽ 10 തിങ്കളാഴ്ച രാവിലെ 9.30ന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ ആരംഭിച്ച് ഉച്ചയോടെ മലമുറിയിലുള്ള ശാരോൻ ഫെല്ലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും.nകസ്റ്റംസ് & സെൻട്രൽ എക്സെസ്സ് സൂപ്രണ്ടായി ദീർലവർഷങ്ങൾ അഹമ്മദാബാദിൽ ജോലിയിൽ ആയിരുന്നു പരേതൻ. അക്കാലത്ത് അഹമ്മദാബാദ് റോയൽ ശാരോൻ ഫെലോഷിപ്പ് സഭാ അംഗമായി മാതൃകാ പരമായി വിശ്വാസ ജീവിതം നയിച്ചു. സഭാ കാര്യങ്ങളിലും ഇതര സുവിശേ പ്രവർത്തനങ്ങളിലും നല്ല സഹകാരിയായിരുന്നു. ഇപ്പോൾ വർഷങ്ങളായി പെരുമ്പാവൂരിൽ താമസിക്കുന്നു.
ഭാര്യ:  ഇന്ത്യൻ ഡിഫൻസ് (C.S.B.O)  മുൻ ഉദ്യോഗസ്ഥ ഏലിയാമ്മ ചാക്കോ.

മക്കളും മരുമക്കളും: ബിജോയ് ചാക്കോ & ആഷാ ബിജോയ് , ബിജി& ജേക്കബ്ബ് ,ബിൻസി & ഷിബു.

Sharjah city AG