Ultimate magazine theme for WordPress.

മുൻ കേരള ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രിയും കേരളാ മുൻ ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ (100) അന്തരിച്ചു. കൊവിഡ്-19 ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 2004 – 2008 വർഷങ്ങളിൽ കേരളത്തിൻ്റെ ഗവർണറായിരുന്ന ഭാട്ടിയ 1972ൽ അമൃത്‌സറിൽ നിന്ന് മത്സരിച്ചാണ് ആദ്യമായി പാർലമെൻ്റിൽ എത്തിയത്. 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും അദ്ദേഹം പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2004ൽ സിക്കന്ദർ ഭക്തിൻ്റെ നിര്യാണത്തിനുശേഷമാണ് അദ്ദേഹം കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്. രഘുനന്ദൻ ലാൽ ഭാട്ടിയ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മുഴുവൻ പേര്.
1975 -1977 വർഷങ്ങളിൽ കോണഗ്രസ് പാർലമെൻ്ററി പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ആയിരുന്നു. 1991ൽ എഐസിസി ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ചു.

Leave A Reply

Your email address will not be published.