Ultimate magazine theme for WordPress.

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് വ്യാഴാഴ്ച പുലര്‍ച്ചെ സിംലയില്‍ അന്തരിച്ചു. 87 വയസ്സായിരുന്നു.

ദീര്‍ഘനാളുകളായി പലവിധ രോഗങ്ങള്‍ വീരഭദ്രസിംഗിനെ അലട്ടിയിരുന്നു. അതിനിടെ, ഏപ്രിലില്‍ കൊറോണ പോസിറ്റീവ് ആയിരുന്നു. ചണ്ഡിഗഡിലെ മാക്‌സ് ആശുപത്രിയിലെ ചികിത്സയിലാണ് രോഗം ഭേദമായത്. അതിനു ശേഷം വസതിയില്‍ വിശ്രമത്തിലായിരുന്നു. കുറച്ചു നാള്‍ മുമ്പ് വീണ്ടും സിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്വസന പ്രശ്നങ്ങളായിരുന്നു പ്രധാന അസുഖം. ഇതു ഗുരുതരമായതിന തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അദ്ദേഹത്തിന്റ അന്ത്യമുണ്ടായി.

\’പുലര്‍ച്ചെ നാലുമണിയോടെയാണ് വിവിധ അവയവങ്ങളുടെ തകരാറിനെ തുടര്‍ന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്\’ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രി സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജനക് രാജ് അറിയിച്ചു.

മുന്‍ മുഖ്യമന്ത്രിയുടെ ബഹുമാനാര്‍ത്ഥം ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ജൂലൈ 8 മുതല്‍ ജൂലൈ 10 വരെ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Sharjah city AG