ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ മഞ്ഞുവീഴ്ചയില്‍ ഒരു വിദേശ വിനോദ സഞ്ചാരി മരിച്ചു. ഒരാളെ കാണാതായി. അഞ്ച് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടോടെടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായതെന്ന് ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഗുല്‍മാര്‍ഗില്‍ ശൈത്യകാല മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിമപാതം ഉണ്ടായത്. ബാരാമുള്ള പൊലീസ്, 18ആര്‍ആര്‍, എച്ച്എഡബ്ല്യുഎസ് എന്നിവരുടേയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
