നിർബന്ധിത വിവാഹവും മതപരിവർത്തനവും ; പെൺകുട്ടി സ്വമനസ്സാലെ മതം മാറി കോടതി വിധി
ഇസ്ലാമാബാദ്:പാകിസ്ഥാനിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തിയ സംഭവത്തിൽ പാകിസ്ഥാനിലെ സിന്ധ് ഹൈക്കോടതി വിധി പുറത്തുവിട്ടു. വിവാഹം കഴിപിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടി അർസൂ രാജ സ്വമനസ്സാലെ ഇസ്ലാം സ്വീകരിച്ചുവെന്ന് കോടതി വിധിയിൽ പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയോ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു .പെൺകുട്ടിയെ സിന്ധ് ഹൈക്കോടതി ഭർത്താവിനൊപ്പം അയക്കാനും ഉത്തരവിട്ടു.
റിപ്പോർട്ടുകൾ പ്രകാരം, സ്വന്തം ഇഷ്ടപ്രകാരമാണ് താൻ വിശ്വാസം സ്വീകരിച്ചതെന്ന് മാത്രമല്ല, തന്നെ തട്ടിക്കൊണ്ടുപോകുകയോ ബലമായി വിവാഹം കഴിക്കുകയോ ചെയ്തിട്ടില്ലെന്നും അർസൂ പറഞ്ഞു.
