Ultimate magazine theme for WordPress.

പങ്കാളിയെ നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയമാക്കുന്നത് അക്രമം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ ഒരാളുടെ മതത്തിലേക്ക് പങ്കാളിയെ മാറ്റുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. പങ്കാളിയുടെ സമ്മതമില്ലാതെ മതം മാറ്റത്തിന് വിധേയമാക്കുന്നത് അക്രമവും മാനസികമായ ക്രൂരതയുമാണെന്നും
കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ സേഷസായി, ജസ്റ്റിസ് എല്‍ വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഇത്തരത്തില്‍ മതം മാറ്റുന്നത് ഭരണഘടനയുടെ 21ാം വകുപ്പ് അനുവദിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 25ാം വകുപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

‘സ്‌നേഹത്തോടും വാത്സല്യത്തോടെയുമാണ് ദാമ്പത്യം ആരംഭിക്കുന്നത്. എന്നാല്‍ സ്‌നേഹനിധിയായ ഭര്‍ത്താവ് ഹിന്ദു മതത്തിലുള്ള ഭാര്യയെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. ദേവിയെന്ന പേര് സലീമയെന്നാക്കുന്നു. ജനിച്ച മുതല്‍ അവര്‍ വിശ്വസിച്ച മതത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നു. മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു. ഇത് ക്രൂരതയാണ്. നിര്‍ബന്ധിത പരിവര്‍ത്തനം അക്രമമാണ്’ – കോടതി പറഞ്ഞു.

Sharjah city AG