സന: ഏദന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് കപ്പലുകള്‍ ലക്ഷ്യമിടുന്നത് തുടരുമെന്ന് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 18 ന് യെമനിലെ ഹൂതി തീവ്രവാദികള്‍ തൊടുത്തുവിട്ട കപ്പല്‍ വേധ ബാലിസ്റ്റിക് മിസൈല്‍ ഇടിച്ചാണ് യുകെയുടെ ഉടമസ്ഥതയിലുള്ള റൂബിമര്‍ കപ്പല്‍ മുങ്ങിയതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന ഭീഷണി.
