ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നതിലാല്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കാഴ്ചാപരിധി പൂജ്യമായി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും തടസപ്പെട്ടു. ഫെബ്രുവരി വരെ അതിശൈത്യം തുടരുമെന്നാണ് അറിയിപ്പ്.
കൊടും തണുപ്പും മൂടല്‍ മഞ്ഞും മൂലം റോഡുമാര്‍ഗമുള്ള വാഹന നീക്കത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും പൊതു വാഹനങ്ങള്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.
