Ultimate magazine theme for WordPress.

പുല്ലാങ്കുഴൽ വിദഗ്ദ‌ൻ ജിജിൻ രാജ് എഫ്രയിം നിത്യതയിൽ

എറണാകുളം : മലയാള ക്രൈസ്തവ സംഗീത ലോകത്തെ പ്രശസ്‌ത പുല്ലാങ്കുഴൽ വിദഗ്ദ‌ൻ ജിജിൻ രാജ് (36) എഫ്രയിം ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു. ഞായറാഴ് ആരാധനയ്ക്ക് ശേഷം ശാരീരിക അസ്വസ്തത ഉണ്ടായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന്​ (സെപ്റ്റംബർ 10) ഉച്ചയോടുകൂടെ മൃതദേഹം ആറ്റിങ്ങലിൽ ഭവനത്തിൽ കൊണ്ടുവരികയും. ഐപിസി ആറ്റിങ്ങൽ സെന്റർ ചർച്ചിൽ വൈകിട്ട് നാലു മുതൽ രാത്രി പതിനൊന്ന് വരെ പൊതുദർശനം നടത്തുകയും ചെയ്യും. ശേഷം എറണാകുളത്തേക്ക് കൊണ്ടു പോകും സംസ്കാര ശുശ്രൂഷ സെപ്റ്റം 11 ബുധനാഴ്ച്ച കൊച്ചി കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ ഗ്രേസ് ഫാമിലി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ ഏഴിന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഗ്രേസ് ഫാമിലി ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

തിരുവനന്തപുരം ആറ്റിങ്ങൽ കുന്നുവിള മംഗലപുരം എൽജെ ഭവനിൽ ജയിൻ രാജ് (തമ്പി) – ലീല ജയിൻ രാജ് ദമ്പതികളുടെ മകനായ
ജിജിൻ സെക്കുലർ സംഗീതരംഗത്ത് യേശുദാസ്, ചിത്ര, ശ്രീനിവാസ്, ബലസുബ്രമണ്യം തുടങ്ങിയ മുൻ നിര സംഗീതജ്ഞരോടോപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഗാനരചയിതാവും വർഷിപ്പ് ലീഡറുമായ പാസ്റ്റർ സാമുവേൽ വിൽസനാണ് വിശ്വാസത്തിലേക്ക് നയിച്ചത്. പിന്നീട് ദൈവവിളി കേട്ട് പാസ്റ്റർ ടിജോ തോമസിനൊപ്പം എറണാകുളത്ത് ശുശ്രൂഷകളിൽ സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഇമ്മാനുവേൽ ഹെൻട്രിയോടോപ്പം സെലസ് ബാന്റിൽ പ്രവർത്തിക്കുകയും വിവിധ രാജ്യങ്ങളിൽ സംഗീത പ്രോഗ്രാമുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ ബ്ലെസി ജിജിൻ.

Sharjah city AG